Tess J S
അബ്രസ് പ്രെകാട്ടോറിയസ് എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന കുന്നി ഇരുപത് അടി വരെ ഉയരത്തില്‍ പടര്‍ന്നുകയറുന്ന വള്ളിച്ചെടിയാണ്. ഇവ ചുവപ്പ്, വെള്ള, കറുപ്പ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി കാണപ്പെടുന്നു. അര സെമീ വരെ വ്യാസമുള്ള കുന്നിയുടെ വിത്തിനെ കുന്നിക്കുരു, കുന്നിമണി എന്നൊക്കെ അറിയപ്പെടുന്നു. ചുവപ്പില്‍ കറുത്ത നിറത്തോട് കൂടിയും, വെളുപ്പില്‍ കറുപ്പ് നിറത്തോട് കൂടിയും കുന്നിക്കുരു കാണപ്പെടുന്നു.
കാഴ്ച്ചയില്‍ മനോഹരമാണ് കുന്നിക്കുരുവെങ്കിലും, ഇവയില്‍ വിഷപദാര്‍ത്ഥമായ അബ്രിന്‍ അടങ്ങിയിരിക്കുന്നു. ഇവയുടെ വേരും വിഷമാണ്. വിഷാംശമുണ്ടെങ്കിലും ഇവയുടെ വിത്തിനും, വേരിനും, ഇലകള്‍ക്കും ഔഷധഗുണമുണ്ട്. വിഷാംശംനീക്കിയ ശേഷം പനി, ചര്‍മ്മരോഗങ്ങള്‍ എന്നിവയ്ക്ക് ഉപയോഗിക്കാവുന്നതാണ്. വിത്തില്‍ നിന്നാണ് പുതിയ തൈ ഉണ്ടാകുന്നത്.