Tess J S
ഹെമിഡെസ്മസ് ഇന്‍ഡിക്കസ് എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന സസ്യമാണ് നറുനീണ്ടി. ഇവ അപ്പോസൈനേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്നു. 1831 ല്‍ ആഷ്ബര്‍ണര്‍ എന്ന യൂറോപ്യനാണ് ഇവയെ ലോകത്തിനു മുന്‍പില്‍ പരിചയപ്പെടുത്തുന്നത്. ആയുര്‍വേദത്തില്‍ ഔഷധങ്ങളുടെ നിര്‍മ്മാണത്തിന് ഇവയുടെ കിഴങ്ങ് ഉപയോഗിക്കുന്നു. ത്വക്‌രോഗം, പോഷകക്കുറവ് എന്നിവയ്ക്കുള്ള മരുന്നാണ് നറുനീണ്ടിക്കിഴങ്ങ്.
ഇവയുടെ ഇലകള്‍ക്ക് വശങ്ങളില്‍ പച്ച നിറവും, ഉള്‍ഭാഗത്ത് മഞ്ഞ നിറവുമാണ്. മണ്ണിലോ, ചെറുപുല്ലിലോ പറ്റിപ്പിടിച്ചു വളരുന്ന ക്രീപ്പര്‍ വൈന്‍ ഇനത്തില്‍ പെട്ട സസ്യങ്ങളാണിവ. ശീതളപാനീയം, സര്‍ബത്ത് എന്നിവയും ഇവയുടെ കിഴങ്ങില്‍ നിന്നുണ്ടാക്കുന്നു.