കറുകപ്പുല്ല്

Tess J S
നീലത്തണ്ടോട് കൂടിയ നീലക്കറുകയും, വെള്ളത്തണ്ടോട് കൂടിയ വെള്ളക്കറുകയുമാണ് ഇന്ത്യയില്‍ കണ്ടുവരുന്ന കറുകയിനങ്ങള്‍. പോയേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന ഇവ നിലം പറ്റി വളരുന്ന പുല്‍ച്ചെടിയാണ്. സൈനൊഡോണ്‍ ഡെക്‌ടൈലോണ്‍ എന്നതാണ് ഇവയുടെ ശാസ്ത്രീയനാമം. ഹിന്ദുക്കള്‍ അവരുടെ ചടങ്ങുകള്‍ക്ക് കറുക ഉപയോഗിക്കുന്നതിനാല്‍ ബലികറുക എന്നും ഇവയെ അറിയപ്പെടുന്നു.
പച്ചനിറത്തിലോ, മങ്ങിയ മഞ്ഞ നിറത്തിലോ ഇവയുടെ പൂക്കള്‍ കാണപ്പെടുന്നു. രണ്ട് മീറ്റര്‍ വരെ വളരുന്ന ഇവയുടെ വേര് വളരെ ആഴത്തില്‍ മണ്ണിലേക്കിറങ്ങുന്നവയാണ്. ദശപുഷ്പങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഇവയ്ക്ക് ത്രിദോഷങ്ങളെ ശമിപ്പിക്കാനും, ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും കഴിവുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here