ആഞ്ഞിലി

Tess J S
അന്‍പത് മീറ്ററോളം ഉയരത്തില്‍ വളരുന്ന ഇവ മൊറേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്നു. ആഞ്ഞിലി, അയനിപ്ലാവ് എന്നീ പേരുകളിലാണ് ഇവ കേരളത്തില്‍ അറിയപ്പെടുന്നത്. നിത്യഹരിത വൃക്ഷമായ ഇവയുടെ ജന്മദേശം ഇന്ത്യയാണ്. കഠിനമായ ചൂടിനെയും, തണുപ്പിനെയും ഒരുപോലെ അതിജീവിക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്. ഏകദേശം ഒരു ചെറിയ ചക്കയോട് രൂപസാദൃശ്യമുള്ളതാണ് ഇവയുടെ പഴങ്ങള്‍. പഴുക്കുമ്പോള്‍ മഞ്ഞ നിറത്തിലുള്ള ചുളകളായി മാറുന്നു. ഇവയുടെ കുരുവും ഭക്ഷ്യയോഗ്യമാണ്.
ആഞ്ഞിലിയുടെ തടി ഗൃഹോപകരണങ്ങളുടെ നിര്‍മ്മാണത്തിന് വ്യാപകമായി ഉപയോഗിക്കുന്നു. തടിക്ക് താരതമ്യേന ഭാരക്കുറവായതിനാല്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നുവെന്നതാണ് ഇതിന്റെ മേന്മ.

LEAVE A REPLY

Please enter your comment!
Please enter your name here