Tess J S
ഇലകളോടൊപ്പം ശാഖകളും പൊഴിക്കുന്ന നെല്ലി ഇരുപത് മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന വൃക്ഷമാണ്. ഇന്ത്യയില്‍ കണ്ടുവരുന്നയിനം നെല്ലി യൂഫോര്‍ബിയേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്നു. ഇളം പച്ച നിറത്തിലാണ് ഇവയുടെ കായ്കള്‍ കാണപ്പെടുന്നത്. ആണ്‍ പൂവും, പെണ്‍പൂവും ഒരേ മരത്തില്‍ത്തന്നെ കാണപ്പെടുന്നു. ഇലപൊഴിയും കാടുകളിലും നാട്ടിന്‍പുറങ്ങളിലും ഇവയെ ധാരാളമായി വളരുന്നു.
കണ്ണ്, ചെവി, മൂക്ക് എന്നിവയ്ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് ആയൂര്‍വേദ വിധിപ്രകാരം നല്‍കുന്ന ഔഷധമായ ത്രിഫലയില്‍ താന്നിക്ക, കടുക്ക, നെല്ലിക്ക എന്നിവയാണ് ഉള്‍പ്പെട്ടിട്ടുള്ളത്. വിറ്റാമിന്‍ സി യുടെ കലവറയാണ് ഇവ. നൂറ് ഗ്രാം നെല്ലിക്കയില്‍ 900 ഗ്രാം വരെ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. കൂടാതെ ഇരുമ്പ്, സെല്ലുലോസ്, കാത്സ്യം റൈബോസൈഡ് എന്നിവയും ഇവയില്‍ അടങ്ങിയിരിക്കുന്നു.