പ്രണയം

Sheen Thankalayam

പ്രണയംമലയാള സിനിമാ ആസ്വാദകര്‍ക്ക് ബ്ലെസ്സിയുടെ ഒരു ബ്ലെസ്സിംഗ് കൂടെ. കണ്ണീരില്‍ ചാലിച്ച ഒരു തീവ്രമായ പ്രണയ ചിത്രം, അങ്ങനെ പറയാനാണ് എനിക്കിഷ്ടം. കാല്‍പനിക മോഹങ്ങളുടെയും കപട ബന്ധങ്ങളുടെയും ഞെട്ടിപ്പിക്കുന്ന ജീവിത കഥകളിലൂടെ ദിനംപ്രതി നാം കടന്നുപോകുമ്പോള്‍, പരന്നുല്ലസിച്ചു അലതല്ലി ശൌര്യം കാണിക്കുന്ന തിരമാലകള്‍ക്ക് പിന്നിലെ ആഴങ്ങളിലെ സൌന്ദര്യം നാം വിസ്മരിക്കുന്നു. ആ വിസ്മയലോകത്തേക്ക്‌ ഒരു നിശബ്ദയാത്ര…കഥ കാണാനുള്ളതല്ല, അനുഭവിക്കാനുല്ലതാനെന്നുള്ള തിരിച്ചറിവിലേക്ക് നാം എത്തുന്നു. ‘സ്വപ്നങ്ങളേക്കാള്‍ മനോഹരമാണ് ജീവിതം’…ശെരിയാണ്, ജീവിക്കുന്നവര്‍ക്കുല്ലതാണ് ജീവിതം; അഭിനയിക്കുന്നവര്ക്കുള്ളതല്ല.
ചിങ്ങമാസം പെയ്തിറങ്ങിയ മഴക്കൊപ്പം കടന്നുവന്ന മഴത്തുള്ളിപോലെ പ്രണയം അല്പം തണുത്ത്, സുഖം നല്‍കി, നൊമ്പരപ്പെടുത്തി…വേറിട്ട്‌ നില്‍ക്കുന്നു. ഈ ചിത്രത്തിന്റെ ദൃശ്യസൌന്ദര്യവും അഭിനയതികവും സാങ്ങ്കേതിക മേന്മയും കേമംതന്നെ. അഭ്രപാളിയിലെ ഈ ജീവിതപകര്‍പ്പ് ഞാന്‍ നന്നായി ആസ്വദിച്ചു. വിമര്സനതിന്റെ ഭൂതക്കണ്ണാടി തത്കാലം ഞാന്‍ മാറ്റിവയ്ക്കുന്നു. പ്രണയം മുന്നോട്ടു നീങ്ങുമ്പോള്‍ അല്പം ഒന്ന് മയങ്ങിപ്പോയവര്‍ എന്നോട് ക്ഷെമിക്കുക. വേറിട്ട കാഴ്ചകള്‍ വല്ലോപ്പോഴും നല്ലതല്ലേ…?

LEAVE A REPLY

Please enter your comment!
Please enter your name here