മുക്കുറ്റി

Tess J S
ആയുര്‍വേദത്തിലെ ദശപുഷ്പങ്ങളില്‍ ഒന്നാണ് ഓക്‌സാലിയേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന മുക്കുറ്റി. മൂന്നിഞ്ച് വരെ ഉയരത്തില്‍ വളരുന്ന ചെടിയാണ് ഇവ. കേരളത്തിലെ എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമാണെങ്കിലും തണലും, ഈര്‍പ്പവുമുള്ള സ്ഥലങ്ങളിലാണ് കൂടുതലായി വളരുന്നത്. വഴിയോരങ്ങളിലും, വീടിന്റെ പറമ്പുകളിലും ഇവയെ കാണാന്‍ കഴിയും. മഞ്ഞ നിറത്തില്‍ ചുവന്ന വരകളോട് കൂടിയ ഇവയുടെ പൂക്കള്‍ക്ക് പത്ത് കേസരങ്ങളുണ്ടാവും. പൂക്കളെ വഹിക്കുന്ന തണ്ടുകള്‍ പത്ത് സെന്റീമീറ്റര്‍ വരെ നീളത്തില്‍ കാണാറുണ്ട്. ഒരു വര്‍ഷമാണ് ചെടിയുടെ ആയുസ്സ്. ഒരു ചെറു തെങ്ങിന്റെ ആകൃതിയുള്ള ഇവയെ കേരളീയര്‍ നിലംതെങ്ങെന്ന് വിളിക്കുന്നു. വിത്തുകളിലൂടെയാണ് പുതിയ ചെടികള്‍ ഉണ്ടാകുന്നത്.
ആയൂര്‍വേദത്തില്‍ നിരവധി രോഗങ്ങള്‍ക്ക് ഔഷധമായി ഇവയെ ഉപയോഗിക്കുന്നു. ത്രിദോഷങ്ങളിലെ വാതം, പിത്തം തുടങ്ങിയവയ്ക്ക് ഫലപ്രദമായ മരുന്നാണ് ഇവ. ചെടിയുടെ എല്ലാ ഭാഗങ്ങളും ഔഷധഗുണമുള്ളതാണ്. ധനുമാസത്തിലെ തിരുവാതിരയ്ക്കും, അത്തപ്പൂക്കളത്തിനും ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ് മുക്കുറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here