വഴന

0
1911

Tess J S
പശ്ചിമഘട്ട മലനിരകളില്‍ സ്വാഭാവിക പരിസ്ഥിതിയില്‍ കണ്ടുവരുന്ന ഇവ ലോറേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്നു. വീടുകളിലും ഇവയെ വളര്‍ത്താറുണ്ട്. എടന, വയന, കുപ്പമരം എന്നിങ്ങനെ പല പേരുകളില്‍ ഇവ അറിയപ്പെടുന്നു.
പതിനഞ്ച് മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്നു. ഇവയുടെ തളിരിലകള്‍ക്ക് ഇളം റോസ് നിറവും, മൂപ്പെത്തിയവയ്ക്ക് പച്ച നിറവുമാണ്. വാസനയുള്ള ഇവയുടെ ഇലകള്‍ ഔഷധമായും, ആഹാരം പാകം ചെയ്യാനും ഉപയോഗിക്കുന്നു. കേരളീയരുടെ തനത് വിഭവമായ കുമ്പിളപ്പമുണ്ടാക്കാന്‍ പ്രധാനമായും ഇവയുടെ ഇലയാണ് ഉപയോഗിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here