വേനല്‍ പൂവള്ളി

0
1610

Tess J S
വേനല്‍ പൂവള്ളി എന്ന് മലയാളികള്‍ ഓമനപ്പേരിട്ട് വിളിക്കുന്ന ആന്റിഗൊണോണ്‍ ലെപ്‌റ്റോപ്പസ് ഇന്ന് കേരളത്തില്‍ സര്‍വ്വസാധാരണയാണ്. മെക്‌സിക്കന്‍ ക്രീപ്പര്‍, കോറല്‍ ക്രീപ്പര്‍, കോറല്‍ വൈന്‍, ചെയിന്‍ ഓഫ് ലൗ എന്നിങ്ങനെ നിരവധി പേരുകളും ഇവയ്ക്കുണ്ട്. മെക്‌സിക്കോയാണ് ഇവയുടെ ജന്മദേശം. അതിനാലാണ് ഇവയ്ക്ക് മെക്‌സിക്കന്‍ ക്രീപ്പര്‍ എന്ന പേര് ലഭിച്ചത്. ശ്വേതരക്തവര്‍ണ്ണത്തിലും, വെള്ളനിറത്തിലുമാണ് ഇവയുടെ പൂക്കള്‍ കാണപ്പെടുന്നത്. വലിയ പൂങ്കുലകളായി കാണപ്പെടുന്ന ഇവയുടെ പൂക്കള്‍ ആരെയും ആകര്‍ഷിക്കുന്ന ഒന്നാണ്. ചിത്രശലഭങ്ങളും, തേനീച്ചകളും വേനല്‍ പൂവള്ളിയുടെ പൂക്കളെ നേതിനായി ആശ്രയിക്കാറുണ്ട്.
പോളിഗൊണേസ്യെ കുടുംബത്തില്‍ ഉള്‍പ്പെടുന്ന ഇവ വള്ളിച്ചെടിയാണ്. പൂന്തോട്ടങ്ങളില്‍ കമാനാകൃതിയില്‍ ഇവയെ വളര്‍ത്തിയിരിക്കുന്നത് കാണാം. കൂടാതെ വീടുകളില്‍ അലങ്കാരചെടിയായും ഇവയെ വളര്‍ത്താറുണ്ട്. പത്രണ്ട് മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഇവ അന്തരീക്ഷമലിനീകരണം കുറയ്ക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. വേനല്‍ക്കാലത്താണ് ഇവ സമൃദ്ധമായി പുഷ്പിക്കുന്നത്. സൂര്യന്റെ നേരിട്ടുള്ള ചൂടേറ്റ് വളരാനാണ് ഇവയ്ക്കിഷ്ടം. ചെടിയുടെ കിഴങ്ങില്‍ നിന്നും, വിത്തില്‍ നിന്നും പുതിയ തലമുറയുണ്ടാകാറുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here