സിലോണ്‍ ഒലിവ്

Tess J S
സിലോണ്‍ ഒലിവ് എന്നറിയപ്പെടുന്ന കേരളീയരുടെ കാരക്കാമരം ഇലായിഒകാര്‍പ്പേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന നിത്യഹരിതവൃക്ഷമാണ്. ഇലായിഒകാര്‍പ്പസ് സെറക്റ്റസ് എന്നതാണ് ഇവയുടെ ശാസ്ത്രീയനാമം. ശ്രീലങ്കയുടെ തനത് ഇനമായ ഇവ കേരളത്തിലെ കാലാവസ്ഥയ്ക്കനുയോജ്യമായ മരമാണ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും, തെക്കു കിഴക്കന്‍ ഏഷ്യ, ശ്രീലങ്ക എന്നിവിടങ്ങളിലും ഇവ സ്വാഭാവിക പരിസ്ഥിതിയില്‍ വളരുന്നു.
സിലോണ്‍ ഒലിവിന്റെ കായ്കള്‍ ഭക്ഷ്യയോഗ്യമാണ്. അലങ്കാരചെടിയായും ഇവയെ ഉദ്യാനങ്ങളില്‍ വളര്‍ത്തുന്നു. രണ്ടര സെന്റീമീറ്റര്‍ വരെ വലുപ്പത്തില്‍ വളരുന്ന ഇവയുടെ പഴങ്ങള്‍ക്ക് ദീര്‍ഘവൃത്താകൃതിയാണ്. പൂവിട്ട് കായ്കളുണ്ടാകുന്നതിന് നല്ല രീതിയിലുള്ള സൂര്യപ്രകാശം ഇവയ്ക്കാവശ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here