ഒട്ടകം

0
1326

Tess J S


ക്യാമലിഡേ കുടുംബത്തില്‍ ഉള്‍പ്പെടുന്ന ഒട്ടകം മരുഭൂമിയിലെ കപ്പല്‍ എന്നറിയപ്പെടുന്നു. മരുഭൂമിയില്‍ ജീവിക്കാന്‍ സഹായിക്കുന്ന പ്രത്യേകതരം ശരീരഘടനയാണ് ഇവയ്ക്കുള്ളത്. വടക്കെ അമേരിക്കയാണ് ജന്മദേശം. ഇവ കുവൈറ്റിന്റെ ദേശീയ മൃഗം കൂടിയാണ്. മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗത്തില്‍ ഓടാന്‍ സാധിക്കുന്ന ഇവയ്ക്ക് മണ്ണില്‍ പുതഞ്ഞ് പോകാത്ത പരന്ന പാദങ്ങളാണുള്ളത്.
ശരീരത്തില്‍ നിന്നും നാല്പത് ശതമാനം ജലം നഷ്ടമായാലും ജീവിക്കാന്‍ കഴിയുമെന്നത് ഒട്ടകത്തിന്റെ സവിശേഷതയാണ്. പത്ത് മാസം വരെ വെള്ളം കുടിക്കാതെ ജീവിക്കാന്‍ ഇവയ്ക്കു സാധിക്കുന്നു. ഒരു പ്രാവശ്യം പതിനഞ്ച് ലിറ്റര്‍ വരെ വെള്ളം ഇവ അകത്താക്കാറുണ്ട്. ആമാശയത്തിന്റെ മൂന്ന് അറകളില്‍ ആദ്യത്തെ രണ്ട് അറകള്‍ക്കിടയില്‍ ഇവ വെള്ളം ശേഖരിച്ചുവയ്ക്കുകയും ആവശ്യാനുസരണം ഉപയോഗിക്കുകയും ചെയ്യുന്നു.
ജമല്‍ എന്ന അറബി വാക്കില്‍ നിന്നാണ് ക്യാമല്‍ എന്ന പേര് ഒട്ടകത്തിന് ലഭിച്ചത്. മരുഭൂമിയിലെ കള്ളിമുള്‍ച്ചെടിയും, ഈന്തപ്പഴവുമാണ് പ്രധാനാഹാരം. ഇവയുടെ മുതുകിലെ മുഴയിലാണ് ആഹാരത്തില്‍ നിന്നുള്ള കൊഴുപ്പ് സംഭരിക്കുന്നത്. ഒട്ടകയിനമായ ബാക്ട്രിയന്‍ ഒട്ടകത്തിന് മുതുകില്‍ രണ്ട് മുഴ കാണപ്പെടുന്നു. പൂര്‍ണ്ണവളര്‍ച്ചയെത്തിയ ഒരൊട്ടകത്തിന് ആറടി പൊക്കമുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here