തവള

0
3633

Tess J S


കരയിലും വെള്ളത്തിലും ജീവിക്കുന്ന ഉഭയജീവിയാണ് തവള. നീളമുള്ള നാവ് നീട്ടി അതിലെ പശ ഉപയോഗിച്ചാണ് തവളകള്‍ ഇരപിടിക്കുന്നത്. മുന്‍കാലുകളെക്കാള്‍ നീളമുള്ള പിന്‍കാലും, ഉഭയജീവിയായ ഇവയ്ക്ക് വാലില്ല എന്നതും തവളകളുടെ പ്രത്യേകതയാണ്.
നാലു ഘട്ടങ്ങളാണ് തവളകളുടെ ജീവിതത്തിനുള്ളത്. മുട്ട, വാല്‍മാക്രി, രൂപാന്തരീകരണം, പൂര്‍ണ്ണവളര്‍ച്ചയെത്തിയ തവള എന്നിവയാണ് ഘട്ടങ്ങള്‍. തവള വിഭാഗത്തിലെ ചൊറി തവളകള്‍ക്ക് തലയില്‍ വിഷഗ്രന്ഥി കാണപ്പെടുന്നു. സ്വന സഞ്ചികളുടെ സഹായത്താലാണ് ഇവര്‍ ശബ്ദം പുറപ്പെടുവിക്കുന്നത്. ജലത്തില്‍ വച്ചാണ് തവളകള്‍ ഇണ ചേരുന്നത്. തവളകളുടെ മുട്ടകള്‍ ഒരു പ്രത്യേക ആവരണത്തിനുള്ളിലായാണ് ജലത്തില്‍ കാണപ്പെടുക. ശത്രുക്കളില്‍ നിന്നും മുട്ടയെ സംരക്ഷിക്കാനായാണ് ഇത്തരത്തല്‍ ആവരണം നിര്‍മ്മിക്കപ്പെടുന്നത്. 7 മുതല്‍ 12 വര്‍ഷം വരെയാണ് തവളകളുടെ ശരാശരി ആയുസ്.
പ്രധാനപ്പെട്ട തവള വിഭാഗങ്ങളാണ് ചെമ്പന്‍ തവള, ഗോലിയാത്ത തവള, ടെക്‌സസ് തവള, കുറിവായല്‍ തവള, പോക്കാച്ചിത്തവള, തുടങ്ങിയവ. റാണാ ഹെക്‌സ ഡെക്‌ടൈലാ എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന തവളകളെയാണ് ഇന്ത്യയില്‍ കൂടുതലായി കണ്ടുവരുന്നത്. തവളകളുടെ മാംസം ഭക്ഷണമായി ഉപയോഗിച്ചു വരുന്നു. ഇവയുടെ ശരീരത്തിന് ഔഷധഗുണമുണ്ടെന്നുള്ളത് വ്യാപകമായി കൊന്നൊടുക്കുന്നതിന് കാരണമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here