Tess J S
ബോസ് ഇന്‍ഡിക്കസ് എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന പശുവിനെ പാല്‍, നെയ്യ്, തൈര്, ചാണകം, മൂത്രം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി വളര്‍ത്തിവരുന്നു. പഞ്ചഗവ്യം എന്നറിയപ്പെടുന്ന ഈ വസ്തുക്കള്‍ ആയൂര്‍വേദത്തില്‍ ധാരാളം ഔഷധങ്ങളുടെ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നു. പശുവിന്റെ പാല്‍ സമീകൃതാഹാരമാണ്. ഏറ്റവും കൂടുതല്‍ പശുവിന്‍ പാല്‍ ഉല്‍പാദിപ്പിക്കുന്ന രാജ്യമാണ് അമേരിക്ക. ഇവ നേപ്പാളിന്റെ ദേശീയമൃഗം കൂടിയാണ്.
പ്രായപൂര്‍ത്തിയായ ഒരു പശുവിന്റെ തലച്ചോറിന്റെ ശരാശരി ഭാരം 500 ഗ്രാം ആണ്. കൂടാതെ 32 പല്ലുകളും കാണപ്പെടുന്നു. ഒമ്പത് മാസം വരെയാണ് ഇവയുടെ ഗര്‍ഭകാലം. മനുഷ്യരുടേതിനോട് സമാനമായ ഗര്‍ഭകാലമാണിത്. പ്രധാനപ്പെട്ട പശു ഇനങ്ങളാണ് ഹോളിസ്റ്റയിന്‍, സ്വിസ് ബ്രൗണ്‍, ജഴ്‌സി, വെച്ചൂര്‍, സഹിവാള്‍, സുനന്ദിനി, വൈറ്റ് പാര്‍ക്ക തുടങ്ങിയവ. ഏറ്റവും കൂടുതല്‍ പാല്‍ ഉല്പാദിപ്പിക്കുന്ന ഇനമാണ് ഹോളിസ്റ്റയിന്‍. ആര്യന്മാര്‍ പശുവിനെ ദൈവമായി കരുതി ആരാധിച്ചരുന്നു.
കേരളത്തില്‍ കണ്ടുവരുന്ന പ്രധാനപ്പെട്ടയിനം പശുവാണ് വെച്ചൂര്‍ പശു. സ്വിസ്ബ്രൗണ്‍ – വെച്ചൂര്‍ എന്നീ പശുക്കളുടെ സങ്കരയിനമാണ് ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത സുനന്ദിനി.