അത്തി

0
2034

Tess J S
ഫിക്കസ് റസിമോസ എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന അത്തിയുടെ ജന്മദേശം എഷ്യയാണ്. മൊറേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന വൃക്ഷമാണ് ഇവ. മിതോഷ്ണമേഖലയിലാണ് ഇവ ധാരളമായി കാണപ്പെടുന്നത്. മരത്തടിയോട് ചേര്‍ന്നാണ് ഇവയുടെ പഴങ്ങള്‍ കാണപ്പെടുക. അത്തി, ഇത്തി, അരയാല്‍, പേരാല്‍ എന്നീ നാല് മരങ്ങള്‍ ചേര്‍ന്നാണ് ആയൂര്‍വേദത്തില്‍ നാല്‍പാമരം എന്നറിയപ്പെടുന്നത്. പത്ത് മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന മരമായ ഇവയുടെ ഇലകള്‍ 20 സെന്റീ മീറ്റര്‍ വരെ നീളത്തില്‍ കാണപ്പെടുന്നു.
ഇവയുടെ തൊലി, കായ്, വേര് എന്നിവയാണ് ഔഷധനിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. ഉണക്കിയ അത്തിപ്പഴത്തിന് വ്യാവസായികപ്രാധാന്യമുണ്ട്. ജാം, സ്‌ക്വാഷ് എന്നിവയുടെ നിര്‍മ്മാണത്തിനും അത്തിപ്പഴം ഉപയോഗിക്കുന്നു. നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് ഇവയില്‍ കായ്കള്‍ ഉണ്ടാകുന്നത്. വിത്തുകളിലൂടെയും, മരത്തിന്റെ കമ്പ് വഴിയും പുതിയ തലമുറ ഉണ്ടാകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here