തൂക്കണാംകുരുവി / ആറ്റക്കുരുവി

0
3764

Tess J S


കൂട് നിര്‍മ്മാണത്തില്‍ അതിവിദഗ്ദരായ ആറ്റക്കുരുവികള്‍ സുന്ദരന്മാരുമാണ്. കൂടുകൂട്ടുന്ന കാലത്ത് ആണ്‍ പക്ഷികളുടെ തലയില്‍ കാണപ്പെടുന്ന സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള തലപ്പാവ് ഇവയ്ക്കു പ്രകൃതി നല്‍കിയ സൗഭാഗ്യമാണ്. പെണ്‍ പക്ഷികള്‍ക്കും ആണ്‍പക്ഷികള്‍ക്കും മഞ്ഞ കലര്‍ന്ന തവിട്ടുനിറമാണുള്ളത്. കൂട്ടമായി ജീവിക്കാനിഷ്ടപ്പെടുന്ന ഇവ ഇണകളെ കണ്ടെത്തുന്നതും, കൂടൊരുക്കുന്നതും കൂട്ടമായി തന്നെയാണ്.
ജൂണ്‍ – ജൂലൈ മാസത്തില്‍ ആണ്‍കുരുവികളാണ് കൂടുനിര്‍മ്മാണമാരംഭിക്കുന്നത്. പുല്ലുകളോ, തെങ്ങോലനാരുകളോ ഉപയോഗിച്ചാണ് ഇവ കൂടൊരുക്കുന്നത്. ചില കൂടുകള്‍ രണ്ട് അറകളുള്ളവയാണ്. രണ്ട് ഇണളെ പാര്‍പ്പിക്കാനാണ് ഇത്തരത്തില്‍ ഇരട്ടക്കൂടുകള്‍ നിര്‍മ്മിക്കുന്നത്. കൂട് നിര്‍മ്മാണത്തിനു ശേഷമാണ് പെണ്‍ കുരുവികളെ ആണ്‍കുരുവികളാകര്‍ഷിക്കുന്നത്. കൂട് കണ്ട് ഇഷ്ടമായാല്‍ മാത്രമെ ആണ്‍കുരുവികളുമായി ഇവ ഇണചേരുകയുള്ളൂ. ഇടുങ്ങിയതും നീണ്ടതുമായ കൂടുകള്‍ക്കകത്ത് കാണുന്ന അറകളിലാണ് ഇവ മുട്ടയിടുന്നത്. ആണ്‍ കുരുവികള്‍ ഒന്നിലധികം കൂടുകള്‍ ഒരേ സമയത്ത് നിര്‍മ്മിക്കാറുണ്ട്. കൂടുതല്‍ ഇണകളെ ആകര്‍ഷിക്കാനാണ് ഇത്തരത്തില്‍ ഇവര്‍ കൂടൊരുക്കുന്നത്. മുട്ട വിരിഞ്ഞു വരുന്ന കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ ആണ്‍ ആറ്റക്കുരുവികള്‍ മെനക്കെടാറില്ല. ചെറുപ്രാണികളും വിളകളെ ആക്രമിക്കുന്ന കീടങ്ങളുമാണ് ഇവയുടെ പ്രാധാനാഹാരം. അങ്ങാടിക്കുരുവിയോട് വളരെയധികം സാമ്യമുള്ള പക്ഷി കൂടിയാണിവ. പ്ലോസിയസ് ഫിലിപ്പിനസ് എന്നതാണ് ഇവയുടെ ശാസ്ത്രീയനാമം.

LEAVE A REPLY

Please enter your comment!
Please enter your name here