Tess J S
ഫേബേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന ഇവ ഡെസ്‌മോഡിയം ഗാന്‍ജെറ്റിക്കം എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്നു. പത്ത് ഇനം മരുന്നു ചെടികളുടെ കൂട്ടായ ദശമൂലത്തിലെ ഒരംഗമാണ് ഇവ. ഈ ചെടിയുടെ വേര് ആയുര്‍വേദ മരുന്നുകളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നു. നവംബര്‍ മാസത്തോടെയാണ് ഇവ പുഷ്പിക്കുന്നത്. പുഷ്പിച്ചു കഴിഞ്ഞാല്‍ ഇവയുടെ വേരിന്റെ ഔഷധഗുണം കുറയുമെന്ന് കരുതപ്പെടുന്നു. അതിനാല്‍ പുഷ്പ്പിക്കുന്നതിനു മുന്‍പേ ഇവയുടെ വേര് ശേഖരിക്കുന്നതാണ് ഉത്തമമെന്ന് വൈദ്യന്മാര്‍ പറയുന്നു. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഒരു ചെടിയില്‍ ആയിരക്കണക്കിന് വിത്തുകളുണ്ടാകും.
ത്രിദോഷങ്ങളെ ശമിപ്പിക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്. മദ്യാസക്തി മാറ്റാന്‍ ഇവയുടെ വേരുകള്‍ക്ക് കഴിയുമെന്ന് ആയുര്‍വേദ ആചാര്യനായ ചരകന്‍ ചരകസംഹിതയില്‍ പരാമര്‍ശിക്കുന്നു.