കരിനൊച്ചി

Tess J S
നീലനിറത്തിലുള്ള പൂക്കളോട് കൂടിയാണ് കരിനൊച്ചി കാണപ്പെടുന്നത്. പൂക്കളുടെ നിറത്തിനനുസരിച്ച് കരിനൊച്ചി, വെള്ളെനൊച്ചി, ആറ്റുനൊച്ചി എന്നിങ്ങനെ മൂന്ന് വിഭാഗമായി തരംതിരിച്ചിരിക്കുന്നു. ഇവ നാല് മീറ്റര്‍ വരെ ഉയരത്തില്‍ ശാഖകളായി വളരുന്നു. ശാഖകളുടെ അഗ്രഭാഗത്ത് കുലകളായാണ് പൂക്കള്‍ ഉണ്ടാകുന്നത്. ഇവയുടെ പൂവിനും, ഇലയ്ക്കും, വേരിനും ഔഷധഗുണമുണ്ട്. ആയുര്‍വേദ മരുന്നുകളില്‍ വേദനസംഹാരിയായി കരിനൊച്ചി ഉപയോഗിച്ച് വരുന്നു.
ഇവയുടെ ഇലകള്‍ക്ക് പതിനാല് സെന്റീമീറ്റര്‍ വരെ നീളമുണ്ടാകാറുണ്ട്. നീണ്ട ഇലകള്‍ക്കടിയിലായി ചെറിയ രോമങ്ങളും കാണപ്പെടുന്നു. ഇലയുടെ മുകള്‍ ഭാഗം പച്ച നിറത്തിലും, അടിഭാഗം ഇരുണ്ട വയലറ്റ് നിറത്തിലും കാണപ്പെടുന്നു. ബാഷ്പശീലത്വമുള്ള സുഗന്ധതൈലം ഇവയുടെ ഇലകളില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ആല്‍ക്കലോയിഡുകളും, കാര്‍ബണിക അമ്ലങ്ങളും കരിനൊച്ചിയിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here