കാക്കപ്പൂവ്

0
1201

Tess J S
കേരളത്തിലെ നെല്‍പാടങ്ങളിലും, ഈര്‍പ്പമുള്ള പ്രദേശങ്ങളിലും ഒരുകാലത്ത് സമൃദ്ധമായുണ്ടായിരുന്ന ചെറുസസ്യമാണ് കാക്കപ്പൂവ്. ബ്ലാഡര്‍ വര്‍ട്ട് എന്ന് ഇംഗ്ലീഷില്‍ അറിയപ്പെടുന്നു. കളകളോടൊപ്പം മല്ലിട്ടു വളരുന്ന ഇവയുടെ പൂവ് അത്തപ്പൂക്കളത്തിലെ പ്രധാനിയാണ്. ചതുപ്പ് നിലങ്ങളൊക്കെ മണ്ണിട്ടു നികത്തിയതോടെ ഇവയെ കണ്ടുകിട്ടുക പ്രയാസകരമായി.
ആഗസ്റ്റ് മുതല്‍ ഒക്‌ടോബര്‍ വരെയുള്ള മാസങ്ങളിലാണ് ഇവ പൂവിടുന്നത്. നെല്‍ വയലുകളില്‍ കൂടുതലായി കാണപ്പെടുന്നതിനാല്‍ നെല്ലിപ്പൂ എന്നും ഇവയെ അറിയപ്പെടുന്നു. ഇരപിടിയന്‍ സസ്യമായ ഇവയുടെ വേരുകളില്‍ ചെറിയ അറകള്‍ കാണപ്പെടുന്നു. സൂക്ഷ്മജീവികള്‍ അറകള്‍ക്കടുത്തേക്കെത്തുമ്പോള്‍ ഇവ ഭക്ഷണമാക്കുന്നു. പര്‍പ്പിള്‍ നിറത്തിലുള്ള പൂക്കളാണ് ഇവയ്ക്കുള്ളത്. യുട്രികുലാരിയ റെറ്റിക്കുലേറ്റ എന്നതാണ് ഇവയുടെ ശാസ്ത്രീയനാമം. വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളുടെ പട്ടികയില്‍ ഐയുസിഎന്‍ ഇവയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here