Tess J S
പനിനീര്‍ ചാമ്പ, ആപ്പിള്‍ ചാമ്പ എന്നിങ്ങനെ പലപേരുകളിലായി അറിയപ്പെടുന്നു. മിര്‍ട്ടേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന ഇവ ചാമ്പയുടെ വിഭാഗത്തില്‍ പെട്ട ഒരിനമാണ്. സിസിജിയം ജംബോസ് എന്നതാണ് ഇവയുടെ ശാസ്ത്രീയ നാമം. പനിനീരിന്റെ സ്വാദും, ഗന്ധവുമുള്ളതിനാലാണ് ഇവയ്ക്ക് പനിനീര്‍ ചാമ്പ എന്ന പേര് ലഭിച്ചത്. ഇവയുടെ ജന്മദേശം ഇന്ത്യയാണെന്ന് കരുതപ്പെടുന്നു.
പത്ത് മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഇവയെ ശിഖരങ്ങളോട് കൂടിയ ചെറുമരത്തിന്റെ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. പാകമാകാത്ത ഇവയുടെ പഴങ്ങള്‍ക്ക് വെള്ള നിറമാണ്. പഴുത്തുതുടങ്ങുമ്പോള്‍ ഇളം റേസും, വെള്ളയും കലര്‍ന്ന നിറമായി മാറുന്നു. ജാം, സിറപ്പ്, അച്ചാര്‍ എന്നിവ നിര്‍മ്മിക്കാനായി ഇവയുടെ കായ് ഉപയോഗിക്കുന്നു. വിത്തില്‍ നിന്നാണ് പുതിയ തലമുറയുണ്ടാകുന്നത്. ഉള്ളിയുടെ ആകൃതിയില്‍ കാണപ്പെടുന്ന ഉള്ളിച്ചാമ്പയാണ് കൂടുതലായി കേരളത്തില്‍ കണ്ടുവരുന്നത്.