Tess J S
മെലിയേസ്യെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന ഫലവൃക്ഷമാണ് ലാങ്‌സാറ്റ്. മലേഷ്യയാണ് ഇവയുടെ ജന്മദേശം. മുപ്പത് സെന്റീമീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഇവ തെക്കുകിഴക്കന്‍ ഏഷ്യയുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഫല വൃക്ഷമാണ്.
ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയാണ് ഇവയ്ക്കനുയോജ്യം. ദ്വിലിംഗപുഷ്പങ്ങളാണ് ഇവയ്ക്കുള്ളത്. മുന്തിരിയുടേത് പോലെ കുലകളായാണ് ഇവയില്‍ പഴങ്ങളുണ്ടാകുന്നത്. കട്ടിയുള്ള പുറംതോടോട് കൂടി ഗോളാകൃതിയില്‍ ഇവയുടെ പഴങ്ങള്‍ കാണപ്പെടുന്നു. തോടിനുള്ളിലെ മാംസളമായ ഭാഗമാണ് ഭക്ഷ്യയോഗ്യം. വിത്തില്‍ നിന്നും കൂടാതെ, ഗ്രാഫ്റ്റിംഗ്, ലെയറിംഗ് എന്നീ മാര്‍ഗങ്ങള്‍ വഴിയും പുതിയ തലമുറ0യെ സൃഷ്ടിക്കുന്നു.