കുരുമുളക്

0
1621

Tess J S
പൈപ്പര്‍ നിഗ്രം എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന കുരുമുളക് സുഗന്ധവ്യജ്ഞനങ്ങളുടെ രാജാവാണ്. കറുത്ത പൊന്നെന്നും ഇവയെ വിശേഷിപ്പിക്കുന്നു. മാര്‍ക്കോ പോളോ എന്ന ഇറ്റാലിയന്‍ വ്യവസായിയുടെ കുറിപ്പില്‍ നിന്നും പാശ്ചാത്യര്‍ക്ക് കൗതുക വസ്തുവായി തീര്‍ന്ന കുരുമുളകിനെ തേടി യൂറോപ്പ്യന്‍ രാജ്യങ്ങള്‍ കേരളത്തിലേക്കെത്തിയത് കേവലം കെട്ടുകഥയല്ല. ഒരു രാജ്യത്തെത്തന്നെ അടക്കി ഭരിക്കാന്‍ കാരണമായത് ഈ നാണ്യവിളയാണെന്ന് തന്നെ പറയാം. കായ് എന്നര്‍ത്ഥമുള്ള പിപ്പലി എന്ന സംസ്‌കൃത പദത്തില്‍ നിന്നാണ് പെപ്പര്‍ എന്ന ഇംഗ്ലീഷ് പേര് ഇവയ്ക്ക് ലഭിച്ചത്. പശ്ചിമഘട്ട മലനിരകളാണ് ഇവയുടെ ജന്മദേശമായി കരുതപ്പെടുന്നത്.
പത്ത് മീറ്ററോളം ഉയത്തില്‍ പടര്‍ന്നു കയറുന്ന വള്ളിച്ചെടിയാണ് കുരുമുളക്. ഇവയുടെ ഇലയുടെ മുകള്‍ ഭാഗം കടുംപച്ച നിറത്തിലും, അടിഭാഗം ഇളം പച്ച നിറത്തിലും കാണപ്പെടുന്നു. തണ്ടില്‍ നിന്നും വളരുന്ന ചെറുവേരുകള്‍ പറ്റിപ്പിടിച്ച് പടര്‍ന്നുകയറുന്നതിന് ഇവയെ സഹായിക്കുന്നു. അറുപത് വരെ കായ്കള്‍ ഒരു കുലയില്‍ കാണപ്പെടുന്നു. ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയാണ് ഇവയുടെ വളര്‍ച്ചയ്ക്കനുയോജ്യം. ജലം വഴിയാണ് ഇവയില്‍ പരാഗണം നടക്കുന്നത്. ഇവയുടെ കായ്, വേര് എന്നിവ ഔഷധയോഗ്യമായ ഭാഗമാണ്. ആയൂര്‍വേദ മരുന്നുകളുടെ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here